aadhar

ആധാര്‍ എന്‍‍റോള്‍മെന്‍റിന് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഇളവുകള്‍ നല്‍കാന്‍‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിരലടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് െഎറിസ് സ്കാന്‍ ഉപയോഗിച്ച് എന്‍‌റോള്‍ ചെയ്യാം. വിരലടയാളമോ, െഎറിസ് സ്കാനോ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പേര്, ലിംഗം, വിലാസം, ജനനതീയതി എന്നിവയ്ക്കൊപ്പം ലഭ്യമായ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എന്‍‍റോള്‍ ചെയ്യാം. നല്‍കാന്‍ കഴിയാത്ത ബയോമെട്രിക് വിവരങ്ങള്‍ എന്തെല്ലാമാണെന്ന് രേഖപ്പെടുത്തണം. ബയോമെട്രിക് വിവരം നല്‍കാന്‍ കഴിയാത്ത സാഹചര്യം വ്യക്തമാക്കുന്ന ഫോട്ടോ എടുത്ത് ആധാര്‍ എന്‍‍റോള്‍മെന്‍റ് കേന്ദ്രത്തിന്‍റെ സൂപ്പര്‍വൈസര്‍ സാക്ഷ്യപ്പെടുത്തണം. എന്‍‍റോള്‍മെന്‍റ് ഒാപ്പറേറ്റര്‍മാര്‍ക്ക് ഇതേക്കുറിച്ച് മതിയായ പരിശീലനം നല്‍കാന്‍ യുണീക് െഎഡന്‍റിഫിക്കേഷന്‍ അതോറിറ്റി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

 

Aadhar enrolment; Don't make fingerprinting mandatory, says central government.