സി.കെ. നാണുവിനെ ജെ.ഡി.എസില്‍ നിന്നു പുറത്താക്കി. ഇന്നു ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. പാര്‍ട്ടി പ്രസിഡന്റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്റ് സമാന്തര ദേശീയ കൗണ്‍സില്‍ യോഗം വിളിക്കുന്നതു ഭരണഘടനാ വിരുദ്ധമാണന്നു ചൂണ്ടികാണിച്ചാണു നടപടി.
മറ്റന്നാള്‍ നാണുവിന്റെ നേതൃത്വത്തില്‍ വിമത വിഭാഗം ബെംഗളുരുവില്‍ യോഗം ചേരാനിരിക്കെയാണ് അച്ചടക്ക നടപടി. മുന്‍കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം നാണുവിനെ തെറ്റിദ്ധരിപ്പിച്ചു കൂടെ കൂട്ടിയതാണന്നും ദേവെഗൗഡ പറഞ്ഞു. ഇന്നു ബെംഗളുരുവില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിന് കേരളത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തില്‍ ചേരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണു സി.കെ നാണു അടക്കമുള്ളവര്‍ മറ്റന്നാള്‍ സമാന്തര ദേശീയ കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്.
C.K. Nanu was expelled from JDS