pinarayi-navakerala-bus-2

കോതമംഗലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും ഷൂ എറിഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  ഷൂ എറിഞ്ഞ നടപടിയെ പിന്നീട് പൊതുയോഗത്തില്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഏറിനൊക്കെ പോയാല്‍ അതിന്‍റേതായ നടപടികള്‍ തുടരുമെന്നും അന്നേരം വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി  മുന്നറിയിപ്പ് നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

 

കോതമംഗലത്ത്  നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിയും സംഘവും എറണാകുളം ജില്ല വിടുന്നതിന് മുൻപ് പടർന്നുപിടിച്ച പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പെരുമ്പാവൂരിൽ ഡിവൈഎഫ്ഐയുടെ മർദനമേറ്റു. പരുക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടെ എൽദോസ് കുന്നപ്പിള്ളിക്ക് നേരെയും കയ്യേറ്റമുണ്ടായി. അതേസമയം ഏറിന് പോയാല്‍  നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചു.

കോതമംഗലത്ത് മുഖ്യമന്ത്രിയുടെ ബസിന് നേരെ മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും ഷൂ എറിഞ്ഞു. പ്രതിഷേധക്കാരെ  അറസ്റ്റ് ചെയ്ത് നീക്കി.  ഷൂ എറിഞ്ഞ നടപടിയെ പിന്നീട് പൊതുയോഗത്തില്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. 

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് നോക്കിനില്‍ക്കെ DYFI പ്രവര്‍ത്തകര്‍ മർദിച്ചത്. പരുക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും സ്റ്റാഫിനുംനേരെ കയ്യേറ്റമുണ്ടായി.

അതിനിടെ കരിങ്കൊടി മാറ്റി ഷൂ എറിഞ്ഞുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ബസ് തിരുവനന്തപുരത്ത് എത്തുന്നത് വരെയും തുടരുന്ന പ്രതിഷേധത്തിന്റെ ഗതി മാറുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

 

Navakerala sadas bus cm pinarayi vijayan warning