bike-rideclt

എഐ ക്യാമറകളില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്പര്‍പ്ലേറ്റുകള്‍ മറച്ചുപിടിച്ച് അപകടകരമായി വാഹനമോടിക്കുന്നവര്‍ ദിനംപ്രതി കൂടുന്നു. കോഴിക്കോട് മാത്രം നിരവധി പേരെ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ആറ് പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്

 

കൊടുവള്ളിയില്‍ KL 52 P 2599 രജിസ്ട്രേഷനിലുള്ള ബൈക്ക് ഒമ്പത് തവണയാണ് എഐ ക്യാമറയുടെ കണ്ണുപൊത്താന്‍ നോക്കിയത്. ഇത്തരത്തില്‍ നിരവധി ഇരുചക്ര വാഹനങ്ങള്‍ തട്ടിപ്പ് നടത്തുന്നു. അപകടകരമായ രീതിയില്‍ മൂന്നു പേരെ വെച്ചാണ് ചിലര്‍ നമ്പര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത്. ഒപ്പം അമിത വേഗതയും.

 

ആറ് യുവാക്കളുടെ ലൈസന്‍സുകളാണ് മോട്ടോര്‍വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് നടപടി. വന്‍ പിഴയും ചുമത്തി. പതിനെട്ടോളം സമാന നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുപിടിച്ചാലും തപ്പി ആളെ കണ്ടെത്തുമെന്നും നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ താക്കീത്

 

bike ride hiding their number plates