സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസ്സ് നടക്കുന്നതിനാല്‍ കായംകുളത്തെ ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നഗരസഭയുടെ വാക്കാലുള്ള നിര്‍ദേശം. ശനിയാഴ്ചയാണ് നവകേരള സദസ്സ് കായംകുളത്ത് നടക്കുന്നത്. പരിപാടി നടക്കുന്ന വേദിയില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഇറച്ചി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. അതേസമയം കൂടിയാലോചന നടത്താതെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതില്‍ വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ കച്ചവടം നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഉപജീവനമാര്‍ഗമാണെന്നും വ്യാപാരികള്‍ പറയുന്നു. ഔദ്യോഗികമായി നോട്ടിസൊന്നും നഗരസഭ നല്‍കിയിട്ടില്ലെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും സിപിഎം പ്രവര്‍ത്തകരടങ്ങിയ വ്യാപാരിസമൂഹം പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Kayamkulam municipality asked merchants to close meat market ahead of Navakerala sadas, protest