brij-bhushan-singh-2

ഗുസ്തി ഫെഡറേഷന്‍റെ പ്രവര്‍ത്തനത്തില്‍ ബ്രിജ് ഭൂഷണ്‍ ഇടപെട്ടതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി. സമരരംഗത്തിറങ്ങിയ ഗുസ്തി താരങ്ങളുമായി കായികമന്ത്രാലയം അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. അതിനിടെ ബജ്‌രംഗ് പൂനിയയ്ക്ക് ഗുസ്തിയിലല്ല രാഷ്ട്രീയത്തിലാണ് താല്‍പ്പര്യമെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യക്ഷന്‍ സഞ്ജയ് സിങ് ആവര്‍ത്തിച്ചു.

പുതിയ ഭരണസമിതി വന്നിട്ടും ഫെഡറേഷന്‍റെ പ്രവര്‍ത്തനത്തില്‍ ബ്രിജ് ഭൂഷണ്‍ ഇടപെട്ടതിലാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ബ്രിജ് ഭൂഷണെ അതൃപ്തി അറിയിച്ചത്. ഇതോടെ, ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണെന്നും ഗുസ്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായും ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ചു. സമരരംഗത്തിറങ്ങിയ ഗുസ്തി താരങ്ങളുമായി കേന്ദ്രകായികമന്ത്രാലയം അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. സാക്ഷി മാലിക് വിരമിക്കല്‍ തീരുമാനം പുനരാലോചിച്ചേക്കും. 

എന്നാല്‍, ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ് വ്യക്തമാക്കി. പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ സഞ്ജയ് സിങ്ങും സംഘവും കായികമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കും. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. രാഷ്ട്രീയത്തിലാണ് ബജ്റങ് പൂനിയക്ക് താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ചൂണ്ടിക്കാട്ടി സഞ്ജയ് സിങ് വിമര്‍ശിച്ചു.

BJP's warning to former President of Wrestling Federation and MP Brij Bhushan