കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
750 പേജുകള്‍, നാല് പ്രതികള്‍, 40 അനുബന്ധ രേഖകള്‍, 60 സാക്ഷികള്‍ എന്നിവയുണ്ട് കുറ്റപത്രത്തില്‍. ഡോ. സികെ രമേശന്‍, ഡോ. എം. ഷഹന, നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവര്‍ക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചു. വയറ്റില്‍ കത്രിക കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ്. കേസില്‍ നിര്‍ണായകമായതാകട്ടെ എംആര്‍ഐ സ്കാനിങ് റിപ്പോര്‍ട്ടും.നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂര്‍ണമാകുന്നുള്ളൂ എന്ന് ഹര്‍ഷീന പ്രതികരിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം.
Scissors inside stomach: Cops file charge-sheet in court, name 4 accused in 750-page report