അയോധ്യ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി കെപിസിസി നിര്‍വാഹക സമിതിയില്‍ ഭിന്നത. പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് വി.എം.സുധീരന്‍ നിലപാടെടുത്തു. കെപിസിസി നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. എന്നാല്‍ സുധീരനോട് വിയോജിച്ച് ശശി തരൂര്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ തീവ്രഹിന്ദുത്വവും മൃദു ഹിന്ദുത്വവുമില്ലെന്നും ഒട്ടേറെ ഹിന്ദുമത വിശ്വാസികള്‍ പ്രവര്‍ത്തകരായി കോണ്‍ഗ്രസിലുണ്ടെന്നും പറഞ്ഞു. നേതൃത്വം സ്വന്തം കാര്യം മാത്രമാണ് നോക്കുന്നത് എന്ന സുധീരന്റെ വിമര്‍ശനത്തിന് പാര്‍ട്ടി നേതൃത്വം നിലപാട് പറയുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി മറുപടി നല്‍കി

 

Ayodhya Ram Temple; V.M.Sudhiran said not to participate in the ceremony; Tharoor disagreed