fluidbag-clt-fund-31
  • സംസ്ഥാനത്ത് 530 ഓളം രോഗികള്‍ ദുരിതത്തില്‍
  • വിതരണം ചെയ്യുന്നത് മുംബൈ ആസ്ഥാനമായ കമ്പനി

വൃക്ക രോഗികള്‍ക്ക് വീട്ടില്‍ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗ് വിതരണം ചെയ്യുന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് ഒന്‍പത് കോടി രൂപ. രണ്ടുമാസമായി കമ്പനി വിതരണം നിര്‍ത്തിവച്ചിട്ടും സംസ്ഥാനത്തെ 530 ഒാളം  രോഗികള്‍ ബുദ്ധിമുട്ടിലായിട്ടും ആരോഗ്യവകുപ്പിന് അനക്കമില്ല.

 

മുംബൈ ആസ്ഥാനമായുള്ള  സ്വകാര്യ കമ്പനിയാണ് ഫ്ലൂയിഡ് ബാഗിന്റെ വിതരണക്കാര്‍.  പണം കിട്ടാത്തത് കാരണം സെപ്റ്റംബറോടെ അവര്‍ വിതരണം നിര്‍ത്തി. കേന്ദ്ര വിഹിതം ലഭിച്ചെന്നും സംസ്ഥാന സര്‍ക്കാരാണ് ഫണ്ട് നല്‍കാനുള്ളതെന്നും കമ്പനി പ്രതിനിധികള്‍ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഫ്ലൂയിഡ് ബാഗുകള്‍ സൗജന്യമായി കിട്ടിയിരുന്നു. ആശുപത്രിയില്‍ നേരിട്ടെത്തിയുള്ള ഹീമോ ഡയാലിസിനേക്കാള്‍, ഇത് ചെലവ് കുറഞ്ഞതായതിനാല്‍ മറ്റുള്ള രോഗികള്‍ക്കും ആശ്വാസമായിരുന്നു 

 

പാലക്കാട്,കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. മറ്റിടങ്ങളിലും അധികം വൈകാതെ തീരും.  ഫ്ലൂയിഡ് ബ്ലാഗുകളുടെ ക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമായിരുന്നു വിതരണ ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റ പ്രതികരണം.ആരോഗ്യവകുപ്പിന്റ ഇടപെടല്‍ വൈകുന്തോറും നിര്‍ധനരായ രോഗികളാണ് ബുദ്ധിമുട്ടിലാകുന്നത്. 

 

9cr pending for company who supplies fluid bag for dialysis