online-rummy-theft-31

ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ നഷ്ടം നികത്താന്‍ കവര്‍ച്ചയ്ക്കിറങ്ങിയ യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. റമ്മി കളിച്ച് മൂന്ന് ലക്ഷം നഷ്ടമായ അമല്‍, 80കാരിയുടെ കഴുത്തിൽ കത്തി വച്ച് മാല പിടിച്ചുപറിച്ചു. ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ലക്ഷ്യം പ്രതി വച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.