കെഎസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് പൊലീസ്. പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും കോടതിയില്‍ റിപ്പോർട്ട് നൽകി. ‘ദേശാഭിമാനി’ ദിനപത്രത്തിലെ വാര്‍ത്തയുടെ പേരിലായിരുന്നു പൊലീസ് കേസെടുത്തത്. വാര്‍ത്ത വ്യാജമെന്നും പൊലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ നിയമനടപടി തുടരുമെന്ന് അന്‍സില്‍ ജലീല്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന വ്യാജ വാര്‍ത്ത തന്‍റെ ജീവിതം മാറ്റിമറിച്ചു. സത്യം പുറത്തുവരാന്‍ ഒപ്പംനിന്നവര്‍ക്ക് നന്ദിയെന്ന് അന്‍സില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Kerala police closes fake certificate case against KSU leader