vijin-against-kannur-si

കണ്ണൂർ ടൗൺ എസ്.ഐ,  പി.പി.ഷമീല്‍ അപമാനിച്ചെന്ന കല്യാശേരി എം.എൽ.എ. എം.വിജിന്റെ പരാതിയില്‍ മൊഴിയെടുക്കും. എംഎല്‍എ, എസ്ഐ, നഴ്സുമാര്‍, പിങ്ക് പൊലീസ് സ്പെഷല്‍ ബ്രാഞ്ച് ടീം എന്നിവരുടെ മൊഴിയെടുത്തശേഷം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കലക്ടറേറ്റ് വളപ്പില്‍ നഴ്സുമാര്‍ കയറിയതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എസ്.ഐ. പി.പി. ഷമീലിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. 

കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് എസ് ഐയും എം. എൽ.എയും കൊമ്പ് കോർത്തത്. സുരേഷ് ഗോപി സ്റ്റൈൽ ഇങ്ങോട്ട് എടുക്കേണ്ടന്നും പിണറായി വിജയൻ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എം എൽ എ , എസ് ഐ യോട് പറഞ്ഞു.എസ്ഐ ഷമീലില്‍ നിന്നുണ്ടായത് മോശമായ പെരുമാറ്റമാണെന്ന് പിന്നീട് വിജിന്‍ പറഞ്ഞു.

Kannur Civil Station march: Vijin MLA's complaint Probe launched against SI