Hafiz Saeed speaks with supporters after attending Friday Prayers in Lahore, Pakistan November 24, 2017. REUTERS/Mohsin Raza

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് യു.എന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലാണ് സയീദ് ജയിലില്‍ കഴിയുന്നത്. സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. 

 

ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയിൽപ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാൻ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഹാഫിസിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകൻ തൽഹ സയീദ് ലഹോറിലെ സ്ഥാനാർഥിയാണ്. ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനായ ഹാഫിസിനെ 33 വർഷം തടവിന് കഴിഞ്ഞവർഷം ലഹോർ കോടതി ശിക്ഷിച്ചിരുന്നു. യുഎസ് ഒരു കോടി ഡോളർ ഇയാളുടെ തലയ്ക്കു വിലയിട്ടിട്ടുണ്ട്.

 

26/11 mastermind Hafiz Saeed serving '78-year imprisonment sentence' in Pak govt custody, UNSC committee says