ചിത്രം;ANI

ചിത്രം;ANI

  • വൈദ്യസഹായമടക്കം അഡ്വാനിക്കായി സജ്ജമാക്കും
  • പങ്കെടുക്കേണ്ടതില്ലെന്ന് ട്രസ്റ്റ് അറിയിച്ചത് വിവാദമായിരുന്നു
  • അയോധ്യയില്‍ പ്രതിഷ്ഠാച്ചടങ്ങ് ഈ മാസം 22ന്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അഡ്വാനി പങ്കെടുക്കും. വിഎച്ച്പി നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ അനാരാഗ്യം കണക്കിലെടുത്ത് വൈദ്യസഹായം സജ്ജമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.ഈ മാസം 22 നാണ് അയോധ്യയില്‍ പ്രതിഷ്ഠാച്ചടങ്ങ് നടക്കുന്നത്. പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് നേരത്തെ അഡ്വാനിയോട് പറഞ്ഞത് വിവാദമായിരുന്നു. 16–ാം തിയതി മുതല്‍ ആരംഭിക്കുന്ന ഏഴുദിവസത്തെ പൂജാ ചടങ്ങുകള്‍ക്കൊടുവിലാണ് പ്രതിഷ്ഠ നടക്കുക.

 

അതേസമയം, കോൺഗ്രസ് നേതാക്കൾ പ്രതിഷ്ഠാച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ബിജെപി രാഷ്ട്രീയമായി പ്രചാരണ വിഷയമാക്കും. ജ്യോഷിപീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും പുരി ഗോവർധന പീഠത്തിലെ ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതിയും പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കില്ലെന്നാണ് അവിമുക്തേശ്വരാനന്ദ അറിയിച്ചത്. 

 

LK Advani to attend Ram temple event in Ayodhya