ep-jayarajan-05

എം.ടിയുടേത് കേന്ദ്രത്തിനെതിരായ വിമര്‍ശനം എന്നാവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. എംടിയെ വേണ്ടാത്ത വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്, അദ്ദേഹത്തെ ഉപദ്രവിക്കാതെ വിടണം. എം.ടി. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആക്ഷേപിക്കാന്‍ ഒരു സാധ്യതയുമില്ല.  നേതൃപൂജയെ ഏറ്റവുമധികം വിമര്‍ശിക്കുന്നത് സിപിഎമ്മാണ്.  വിമര്‍ശനം സര്‍ക്കാരിനെതിരെന്ന പ്രചരണം ഇടതുവിരുദ്ധതയുടെ ഭാഗമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു

 

നവകേരള സദസ്സിലെ പിന്തുണ കണ്ട് എംടിയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാന്‍. നേതൃപൂജയെ ഏറ്റവുമധികം വിമര്‍ശിക്കുന്നത് സിപിഎമ്മാണെന്നും സജി ചെറിയാന്‍ പറഞ്ഞു.  

 

EP Jayarajan on MT Vasudevan Nair