guruvayoor-devaswom-vaseef

പ്രധാനമന്ത്രി നരേന്ദമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട  പ്രോട്ടോകോളിന്‍റെ പേരിൽ നിരവധി വിവാഹങ്ങള്‍ മാറ്റിവച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.വസീഫ് ആരോപിച്ചു. മാധ്യമങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നില്ലെന്നും സിപിഐഎം ഞ്ച്രാഞ്ച് സെക്രട്ടറിയുടെ മക്കളുടെ കല്യാണത്തിന് ഇത് സംഭവിച്ചാൽ മാധ്യമങ്ങൾ വിഷയം ആളിക്കത്തിച്ചേനേ എന്നും വസീഫ് വിമര്‍ശിച്ചു. 

 

എന്നാല്‍ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താനിരുന്ന വിവാഹങ്ങൾ മാറ്റിയെന്ന പ്രചാരണം തെറ്റെന്ന് ദേവസ്വം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഭാഗമായി സമയത്തില്‍ മാറ്റം വരുത്തിയതാണ്, വിവാഹങ്ങളുടെ സമയം നേരത്തെയാക്കി. പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് വിവാഹങ്ങള്‍ നടക്കുക. രാവിലെ ഒന്‍പതര മുതല്‍ വിവാഹങ്ങളുടെ സമയത്തില്‍ മാറ്റമില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ വ്യക്തമാക്കി. 

 

പ്രധാനമന്ത്രി വരുന്ന ദിവസം ഗുരുവായൂരില്‍ വിവാഹങ്ങളുടെ ബുക്കിങ് കൂടിയെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ്കുമാര്‍ പ്രതികരിച്ചത്. 

 

Prime Minister Narendra Modi's visit; DYFI says marriages in Guruvayoor temple has been postponed. But devaswom says no.