isro-chairman-s-somanath-manorama-news-news-maker-2023

2023ലെ വാര്‍ത്താതാരമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് എസ്. സോമനാഥ് 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2023' പുരസ്കാരത്തിന് അര്‍ഹനായത്. വ്യക്തിപരമായല്ല, ഐഎസ്ആര്‍ഒയ്ക്ക് കിട്ടിയ അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്ന് എസ്. സോമനാഥ് പ്രതികരിച്ചു.

 

ചന്ദ്രനെയും സൂര്യനെയും അടുത്തറിയാനുള്ള ദൗത്യങ്ങളുടെ നായകന്‍ വാര്‍ത്തയിലെ താരമായത്  ഒന്നരമാസം നീണ്ട വോട്ടിങ്ങിലൂടെ. കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ന്യൂസ്മേക്കറിന്റെ അന്തിമ റൗണ്ടിലെത്തിയുണ്ടായിരുന്നത് നാലുപേര്‍. പ്രേക്ഷകരുടെ പിന്തുണയിലൂടെ ലഭിച്ച പുരസ്കാരം വലിയ അംഗീകാരമെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. എസ്. സോമനാഥ് ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെടണമെന്ന് വ്യക്തിപരായി ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ സിദ്ദിഖും പറഞ്ഞു.

സിദ്ദിഖിനൊപ്പം ന്യൂസ് മേക്കര്‍ പ്രഖ്യാപന പരിപാടിയില്‍ എഴുത്തുകാരി തനൂജ ഭട്ടതിരിയും മനോരമ ന്യൂസ്, ഡയറക്ടര്‍ ന്യൂസ് ജോണി ലൂക്കോസും പങ്കെടുത്തു. പതിനെട്ട് വര്‍ഷമെത്തിയ മനോരമ ന്യൂസ് ന്യൂസ്മേക്കറിന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ന്യൂസ്മേക്കറാകുന്നത്. 2008ല്‍ ജി. മാധവന്‍ നായരായിരുന്നു ന്യൂസ്മേക്കര്‍.

ISRO chairman S. Somanath Wins Manorama Newsmaker Award 2023