അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാമെന്നാണ് അവകാശവാദം. പ്രതിഷ്ഠാദിനം ആദ്യ വിഐപി ദർശനത്തിന് അവസരമെന്നും വാഗ്ദാനം. എന്നാല്‍ പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഘാടകർ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.