അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പഞ്ചലോഹത്തില്‍ തീര്‍ത്ത ഭാരമേറിയ ഗദയും വില്ലും അയച്ച് രാജസ്ഥാനിലെ രാമഭക്തര്‍. രാജസ്ഥാനിലെ സിറോഹിയിലുള്ള കലാകാരന്‍മാര്‍ ആണ് നിര്‍മ്മാണത്തിന് പിന്നില്‍. 26 അടി നീളവും 3200 കിലോഗ്രാം ഭാരവുമുള്ള ഗദയും, 3000 കിലോഗ്രാം ഭാരമുള്ള വില്ലുമാണ് ഇവര്‍ നിര്‍മ്മിച്ചത്. ശ്രീരാമന്റെയും ഹനുമാന്റെയും പ്രധാന ആയുധമാണ് വില്ലും ഗദയും എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമ രഥത്തിലാണ് ഇവ അയോധ്യയിലേക്ക് അയച്ചത്. രാമക്ഷേത്രത്തില്‍ ശ്രീരാമന്റെയും ഹനുമാന്റെയും വിഗ്രഹത്തിനടുത്ത് ഇവ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വില്ലും ഗദയും പൂജിച്ചിരുന്നു. ഷിയോഗഞ്ചിലെ മഹാരാജ മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്.