രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഗുരുവായൂരില്‍നിന്ന് ഹെലികോപ്റ്ററില്‍ വലപ്പാട് ഗവ.ഹൈസ്കൂള്‍ ഗ്രൗണ്ടിലിറങ്ങിയശേഷം റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലേക്ക് പോയത്. മീനൂട്ട് വഴിപാട് നടത്തിയ ശേഷം വേദപഠനം നടത്തുന്നവരുടെ വേദാര്‍ച്ചനയിലും പങ്കെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ പന്ത്രണ്ട് മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൈകോര്‍ട്ട് ജംക്ഷനില്‍ നിന്ന് മേനക ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വൈറ്റിലയില്‍ നിന്നുള്ള വാഹനങ്ങള്‍ കടവന്ത്ര കലൂര്‍ റോഡ് വഴി തിരിഞ്ഞ് പോകണം. കലൂരില്‍ നിന്ന് വൈറ്റില, പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടവന്ത്രയിലെത്തി പനമ്പള്ളി നഗര്‍ വഴി പശ്ചിമകൊച്ചി വഴി പോകണം. ജനറല്‍ ആശുപത്രിക്ക് തെക്കുള്ള ഹോസ്പിറ്റല്‍ റോഡിലൂടെ ഗതാഗതവും പൂര്‍ണമായും നിരോധിക്കും.
PM visits Triprayar temple, traffic regulation in kochi