amit-sha

മൗവിൽ നടന്ന ജയ് ബാപ്പു-ജയ് ഭീം-ജയ് സംവിധാൻ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച്  മല്ലികാർജുൻ ഖർഗെ. ജനങ്ങളെ ദുരിതത്തിലാക്കി പാപികളായവർ ഗംഗയിൽ മുങ്ങിയിട്ട് കാര്യമില്ലെന്നായിരുന്നു  ഖർഗെയുടെ വിമർശനം. ഭരണഘടന സംരക്ഷണ പോരാട്ടത്തിന് ഓരോ കോൺഗ്രസുകാരനും ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

 

മൗവിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന  ജയ് ബാപ്പു-ജയ് ഭീം-ജയ് സംവിധാൻ റാലിയിൽ ആയിരങ്ങൾ അണി നിരന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നയിച്ച റാലി കോൺഗ്രസിന്‍റെ ശക്തി പ്രകടനമായി. ഭരണ ഘടനയെ തകർക്കാനുള്ള BJP RSS ശ്രമങ്ങൾക്കെതിരായ പോരാട്ടം എങ്ങിനെ ശക്തമാക്കണമെന്ന് വിശദീകരിച്ച ഖർഗെ മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ചു. പാപികളായ ഇരുവരും നരകത്തിൽ പോകുമെന്നും മതത്തിൻ്റെ പേരിൽ ഒരാളെയും ചൂഷണത്തിന് ഇരയാക്കാൻ അനുവദിക്കില്ലെന്നും ഖർഗെ. 

മോദി ഭരണത്തിൽ ഭരണ ഘടനയും ജനാധിപത്യവും എങ്ങിനെ അപകടത്തിലാകുന്നു എന്ന് രാഹുൽ അക്കമിട്ട് നിരത്തി. റാലിക്ക് ശേഷം അംബേദ്കറിന്‍റെ ജന്മ ഗ്യഹത്തിലെത്തി രാഹുൽ പുഷ്പാർച്ചന നടത്തി. BSP സ്ഥാപകൻ കൻഷിറാമിന്‍റെയും സഹോദരിയും റാലിക്കെത്തിയിരുന്നു. 

ENGLISH SUMMARY:

At the Jai Bapu-Jai Bhim-Jai Samvidhan rally held in Mau, Mallikarjun Kharge strongly criticized Prime Minister Narendra Modi and Home Minister Amit Shah