അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹമായ രാം ലല്ലയുടെ ചിത്രം പുറത്ത്. കണ്ണുകള്‍ മറയ്ക്കുന്നതിന് മുന്‍പുള്ള വിഗ്രഹത്തിന്‍റെ ചിത്രമാണ് മനോരമ ന്യൂസിന് ലഭിച്ചത്. പുതിയ ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചിരുന്നു. പ്രാണപ്രതിഷ്ഠയുടെ മുഖ്യയജമാനന്‍ പ്രധാനമന്ത്രിയാണ്. ഞായറാഴ്ച്ച വൈകീട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രധാനമന്ത്രി യജമാനനാകുന്നതും ക്ഷേത്ര നിര്‍മാണം സമ്പൂര്‍ണമായി പൂര്‍ത്തിയാകാതെ പ്രതിഷ്ഠ നടത്തുന്നതും തെറ്റല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
രാംല്ലലയുടെ വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചു. വിഗ്രഹത്തിന്‍റെ കണ്ണുകള്‍ മറച്ചിരിക്കുകയാണ്. ശ്രീരാമന്‍റെ അഞ്ചു വയസു പ്രായമുള്ള വിഗ്രഹം. അചല്‍മൂര്‍ത്തി എന്ന നിലയില്‍ പ്രധാനപ്രതിഷ്ഠയായി ആരാധിക്കും. ശില്‍പി മൈസുരു സ്വദേശി അരുണ്‍ യോഗിരാജ്. 51 ഇഞ്ച് ഉയരം. കൃഷ്ണശിലയില്‍ തീര്‍ത്തത്. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിന് താഴെ ഉല്‍സവമൂര്‍ത്തിയായി ആരാധിക്കും. പ്രതിഷ്ഠാദിനം രാവിലെ പ്രധാനമന്ത്രി സരയൂ നദിയില്‍ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപഥിലൂടെയും രാമജന്മഭൂമിയിലേയ്ക്ക് നടക്കും. രണ്ട് കിലോ മീറ്ററോളം മോദി കാല്‍നടയായി പോകുമെന്നാണ് സൂചന. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
Ram Lalla Idol’s First Photo Inside Ayodhya Temple