അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി രണ്ടു നാൾ. ഗർഭഗൃഹത്തിന്റെ മകുടം സജ്ജമായി. വാസ്തു പൂജ നടന്നു. പ്രാണപ്രതിഷ്ഠാ സമയത്ത് ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്ക് ശേഷം രാംലല്ലയ്ക്ക് നിവേദിക്കാനുള്ള 56 വിഭവങ്ങൾ കൈമാറി. പ്രാണപ്രതിഷ്ഠാദിനം കശാപ്പ്ശാലകളും ഇറച്ചി വിൽപന കേന്ദ്രങ്ങളും അടച്ചിടാൻ രാജസ്ഥാൻ സർക്കാർ നിർദേശം നൽകി. എൻഎസ്ഇ ട്രേഡിങ് അവധി പ്രഖ്യാപിച്ചു.
എന്താണ് പ്രാണപ്രതിഷ്ഠ?
അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്കുള്ള മുഹൂർത്തം 84 സെക്കന്റു മാത്രമാണ്. വിശ്വാസപ്രകാരം ശ്രീരാമൻ ജനിച്ചത് ഉച്ചയ്ക്ക് 12 കഴിഞ്ഞാണ്. വിഗ്രഹത്തെ ചൈതന്യവത്താക്കുന്ന പ്രാണപ്രതിഷ്ഠയാണ് ആരാധനയുടെ കേന്ദ്ര ബിന്ദു. എന്താണ് പ്രാണപ്രതിഷ്ഠ?
അയോധ്യ ക്ഷേത്രത്തിലെ പ്രധാനവിഗ്രഹമായ രാംലല്ലയെ ഗർഭഗൃഹത്തിൽ സ്ഥാപിച്ചു. 22 ന് ഉച്ചയ്ക്ക് 12 മണികഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠാ മുഹൂർത്തം. പൗഷ ശുക്ല ദ്വാദശി. ഹിന്ദു പുതുവർഷം അഥവാ വിക്രം സംവത് 2080.
ഒരു മണിയോടെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് പൂർത്തിയാകും. 23 മുതൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും.
Ayodhya prana pratishta Updates