ayodhya-04

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ നാളെ പൊതു അവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ബാങ്കുകൾ അടക്കമുള്ള അടഞ്ഞു കിടക്കും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിൽ നാളെ ഉച്ചയ്ക്ക് രണ്ടര വരെ അവധി നൽകാൻ തീരുമാനിച്ചിരുന്നു.

ബിജെപി അധികാരത്തിലുള്ള അസമിൽ നാളെ അവധി നൽകിയതിന് പുറമേ രണ്ടര വരെ നോൺ വെജ് ഭക്ഷണങ്ങൾ വിളമ്പരുതെന്നും നാലുമണിവരെ കടകൾ തുറക്കരുതെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. യുപി, ഹരിയാന, മധ്യപ്രദേശ്,ഗോവ, മഹാരാഷ്ട്ര സ്ഥാനങ്ങൾ നാളെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

 

ആര്‍ബിഐ, ആർബിഐ നിയന്ത്രിയ മാർക്കറ്റുകൾ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയും നാളെ അടഞ്ഞു കിടക്കും. ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര,ഛത്തീസ്ഗഡ് ഒഡീഷ സർക്കാരുകളും ഡൽഹി, ജാമിയ സർവകലാശാലകളും നാളെ 2.30 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

 

Himachal Pradesh govt declares full holiday tomorrow for Ram Mandir Pran Pratishtha event