അയോധ്യയില്‍ രാമക്ഷേത്രം വരണമെന്ന് പല ഹിന്ദുക്കളും ആഗ്രഹിച്ചിരുന്നതായി ശശി തരൂര്‍. അതിന് വേണ്ടി പള്ളി പൊളിച്ചത് ശരിയല്ല. മുസ്ലിം വിഭാഗം സ്വയം പള്ളി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും പല ഹിന്ദുക്കളും ആഗ്രഹിച്ചു. സുപ്രീംകോടതി വിധിയോടെ അയോധ്യയെ ചൊല്ലിയുള്ള തര്‍ക്കം ഇല്ലാതായെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ വേദിയാക്കിയതിലാണ് എതിര്‍പ്പ്.
അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ നടത്തിയ തന്റെ സമൂഹമാധ്യമത്തിലെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചു. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതുകൊണ്ടാണ് അത് മനപ്പൂര്‍വം ഒഴിവാക്കി സീതയെ കൂടി സൂചിപ്പിക്കുന്ന സിതാറാം ഉപയോഗിച്ചത്. കോണ്‍ഗ്രസുകാരനായ താന്‍ ശ്രീരാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. രാമനെ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബി.ജെ.പി അല്ലെന്നും ഒരിക്കല്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അതുകൊണ്ട് തന്റെ മതേതരത്വം ഇല്ലാതാകില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Many Hindus desired the Ram Temple; not right to demolish the mosque for that: Tharoor