തിരുവനന്തപുരം വെള്ളായണി കായലില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർഥികളായ മുകുന്ദൻ ഉണ്ണി , ഫെർഡിനാൻ , ലിബിനോ എന്നിവരാണ് അപകടത്തിൽ പെട്ടത്. വിഴിഞ്ഞം ക്രൈസ്റ്റ് കോളജ് വിദ്യാർഥികളാണിവര്‍. വെള്ളായണി കായലിന്‍റെ വവ്വാമൂല ഭാഗത്താണ് നാലംഗസംഘം കയത്തിൽ പെട്ടത്.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ തുടലി വിള കുളിക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ കായലിന്‍റെ ആഴങ്ങളിലേയ്ക്ക് മുങ്ങി പോകുകയായിരുന്നു. കരയ്ക്ക് നിന്ന സുഹൃത്തിന്‍റെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ മൂന്നു പേരെയും മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങൾ മുമ്പ് മണലെടുത്തുണ്ടായ വൻ കയങ്ങളിലാണ് വിദ്യാർഥികൾ മുങ്ങി പോയത്.
Three students drowned to death in Vellayani lake.