പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 22 പ്രതിഷേധക്കാരെ തടയാന്‍ നൂറോളം പൊലീസുകാര്‍ക്കായില്ല. പൊലീസ് എടുത്ത എഫ്ഐആറില്‍ പറയുന്നത് 22 പേര്‍ പ്രതിഷേധിച്ചെന്നാണ്. നൂറിലേറെ പൊലീസുകാര്‍ അവിടെയുണ്ടായിരുന്നു, അവര്‍ക്ക് അവരെ തടയാമായിരുന്നില്ലേ. കേരള പൊലീസിനെപ്പറ്റി മോശം അഭിപ്രായമില്ല, എന്നാല്‍ അവര്‍ക്കുമേല്‍ സമ്മര്‍ദമുണ്ട്. അധികസുരക്ഷ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല, അത് കേന്ദ്രത്തിന്റെ തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാറിന്റെ ഗ്ലാസില്‍ എന്തോ തട്ടിയപ്പോഴാണ് ഞാന്‍ പുറത്തിറങ്ങിയത്. കാറില്‍നിന്ന് പുറത്തിറങ്ങിയ സമയങ്ങളില്‍ മാത്രമാണ് പൊലീസുകാര്‍ നടപടിയെടുത്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ യാത്രയില്‍ പൊലീസിന്റെ നടപടി ഇതായിരിക്കുമോയെന്നും ഗവര്‍ണര്‍ ചോദിച്ചു.