നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് ഇന്ന് . ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ചോദ്യം ചെയ്യലിന് എത്തുമോ എന്നതിൽ വ്യക്തതയില്ല. പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താത്തതിനാലാണ് പ്രത്യക ദൂതൻ വശം നേരിട്ട് ഇരുവർക്കും സമൻസ് എത്തിച്ചത്
The chief minister's gunman and security person will be questioned today