കോഴിക്കോട്ടെ റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വകാര്യ വാഹനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതില്‍ െതറ്റില്ലെന്ന് വിശദീകരിച്ച് ജില്ലാഭരണകൂടം. പൊലീസ് വാഹനം കേടായിരുന്നുവെന്ന് ജില്ലാകലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. അതിനിടെ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം തുടങ്ങി.

 

കരാറുകാരായ കൈരളി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീപ്പില്‍ മന്ത്രി മുഹമ്മദ് റിയാസ് പരേഡ് സ്വീകരിച്ചതാണ് വിവാദമായത്. എന്നാലിതില്‍ തെറ്റില്ലെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ വാദം. സിറ്റി പൊലിസ് കമ്മീഷണറുടെ ആവശ്യപ്രകാരമാണ് അനുമതി നല്‍കിയത്. അടിയന്തര സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. 

 

അതിനിടെ മോട്ടോര്‍വാഹനവകുപ്പും അന്വേഷണം തുടങ്ങി. പബ്ലിക് ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ ഉപയോഗിക്കണമെന്നായിരുന്നു മോട്ടോര്‍വാഹനവകുപ്പ് പൊലിസിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം മറികടന്നാണ് പൊലിസ് സ്വകാര്യ വാഹനം എത്തിച്ചത്. 

 

collector support minister riyas use private vehicle on Republic Day