tamilnadu-31

മധുരയിൽ അന്യ ജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും, കാമുകനെയും വെട്ടി കൊലപ്പെടുത്തി യുവാവ്. തിരുമംഗലം സ്വദേശി മഹാലക്ഷ്മി കാമുകൻ സതീഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷ് കുമാറിന്റെ കണ്ണിൽ മുളകുപൊടി വിതറി വെട്ടി കൊലപ്പെടുത്തിയ ശേഷം, തല അറുത്ത്  പൊതുസ്ഥലത്ത് പ്രദർശിപ്പിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി സഹോദരി മഹാലക്ഷ്മിയുടെയും കഴുത്ത് അറത്തു.

 

തടയാൻ ശ്രമിച്ച അമ്മയ്ക്കും വെട്ടേറ്റു. 20 വയസ്സുകാരൻ പ്രവീൺകുമാറാണ് അക്രമി. സതീഷ് കുമാറുമായി  കാലങ്ങളായി മഹാലക്ഷ്മി പ്രണയത്തിലായിരുന്നെങ്കിലും മൂന്നുവർഷം മുമ്പ് മറ്റൊരാളെ വീട്ടുകാർ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയായിരുന്നു. ഈ ബന്ധം പിരിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ മഹാലക്ഷ്മി സതീഷ് കുമാറുമായി വീണ്ടും അടുത്തതാണ് കൊലയിലേക്ക് നയിച്ചത്.  ഒളിവിലുള്ള പ്രതി പ്രവീൺ കുമാറിനെ പിടികൂടാൻ രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Honour Killing In Tamil Nadu