ranni-search-4

 

പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ  ഒഴുക്കിൽപെട്ട് മരിച്ചു. പുതുശേരിമല സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന, സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. അപകടകരമായ കയം ഉള്ള മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.

 

പുതുശേരിമല സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. സഹോദരന്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. അനിൽകുമാറിന്റെ ഭാര്യയെ കടവിലുണ്ടായിരുന്ന സ്ത്രീകൾ സാരിയെറിഞ്ഞു കൊടുത്ത് രക്ഷപെടുത്തി.

 

നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്കൂബ  സംഘം പരിശോധന നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തുമൃതദേഹങ്ങൾ കണ്ടെടുത്തു. മന്ത്രി റോഷി അഗസ്റ്റി നടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തുണ്ടായിരുന്നു. തുടർനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

 

അനിൽകുമാർ പെയിന്റിങ് തൊഴിലാളിയാണ്. നിരഞ്ജന പ്ലസ് വൺ വിദ്യാർഥിനി. ഗൗതം റാന്നി ഇഎംഎസ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് . ഈ വർഷത്തെ കലോത്സവത്തിൽ അറബന മുട്ടിൽ എ ഗ്രേഡ് നേടിയ സംഘത്തിൽ ഗൗതമും ഉണ്ടായിരുന്നു. 

 

Father-son duo drown in pamba river