ഊട്ടിയിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ  സ്വദേശി ഹാരിസിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കേരള അതിർത്തിയിൽ എത്തിയപ്പോഴാണ് ഗൂഢല്ലൂരില്‍ നിന്ന് കയറിയ പ്രതി ലൈംഗീകാതിക്രമം നടത്തിയത്. പെൺകുട്ടി ബസ് കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. ബസ് വഴിക്കടവ് പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതി ഹാരിസിനെതിരെ സമാന സ്വഭാവമുള്ള കേസുകൾ വേറേയുമുണ്ട്.

 

Attempt to molest girl in KSRTC bus