ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴക്ക് സമീപമുള്ള 56 കയ്യേറ്റങ്ങൾക്കെതിരെ നടപടിയുമായി റവന്യു വകുപ്പ്. വൈകീട്ട് അഞ്ച് മണിക്കുള്ളിൽ കടകൾ ഒഴിയാൻ വ്യാപാരികൾക്ക് സബ് കളക്ടർ നിർദേശം നൽകി. റവന്യു നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപരികൾ രംഗത്ത്.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് പന്നിയാർ പുഴയും റോഡ് പുറമ്പോക്കും കയ്യേറി നിർമിച്ച കെട്ടിടങ്ങളും വീടുകളും ഉൾപ്പെടുന്ന 56 നിർമാണങ്ങളാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. വീടുകൾ ഒഴിയാൻ സാവകാശം നൽകുമെന്നും കടകൾ ഇന്ന് തന്നെ പൂട്ടി സീൽ ചെയ്യുമെന്നും ഇടുക്കി സബ് കളക്ടർ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കയ്യേറ്റം ഒഴിപ്പിക്കാൻ റവന്യു വകുപ്പ് അനാവശ്യ തിടുക്കം കാണിക്കുന്നുവെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. കടകൾ ഒഴിയാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
shop owners protest during the eviction process of land encroachment in idukki pooppara