മാനന്തവാടിയിലിറങ്ങിയ മോഴയാനയെ ട്രാക്ക് ചെയ്യാന്‍ തീവ്ര ശ്രമം. ആന കൊടുംകാട്ടിലേക്ക് നീങ്ങി, മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഉപേക്ഷിച്ചേക്കും. റേഡിയോ കോളര്‍ സിഗ്നല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള മണ്ണുണ്ടിലേക്ക് ആന മറഞ്ഞു.  കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മാനന്തവാടി മൈസൂര്‍ പാതയില്‍ ജാഗ്രത.ബാവലി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് നിര്‍ദേശം.

 

അജീഷിനെ കൊലപ്പെടുത്തിയ ശേഷം ഇന്നലെ രാത്രി വരെ ചാലിഗദയിൽ നിലയുറപ്പിച്ച മൊഴ ആന രാത്രിയിൽ മണ്ണുണ്ടി വനത്തിലേക്ക് എത്തി. ഇവിടെ നിന്നുള്ള റേഡിയോ കോളർ സിഗ്നൽ ലഭിച്ചയുടൻ വനം വകുപ്പ് സംഘം കാടുകയറി. ഇവിടെ നിന്ന് ആന പാറയിലേക്കും ആന നീങ്ങി. രാവിലെ മുതൽ ആനയുടെ സഞ്ചാര പാത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കാനുള്ള താമസം ആനയെ നിരീക്ഷിക്കുന്നതിൽ വെല്ലുവിളിയാകുന്നുണ്ട്. 2 മുതൽ 3 മണിക്കൂറിന്റെ ഇടവേളയിലാണ് സിഗ്നൽ ലഭിക്കുന്നത്. തോൽപ്പെട്ടി വഴി നാഗർഹോളയാണ് ആനയുടെ ലക്ഷ്യമെന്നാണ് മനസിലാക്കുന്നത്.

 

ആനയുടെ സ്വാഭാവിക വാസസ്ഥലമായ നാഗർഹോള - ബന്ദിപ്പൂർ വനമേഖലയിൽ എത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കർണാടകയുടെ മുഖ്യവനപാലകൻ സുഭാഷ് മൽഖഡെ മനോരമ ന്യൂസിനോട് പറഞ്ഞു.

ആനയെ മയക്കുവെടി വച്ചാൽ ബാവലിൽ എത്തിച്ചിട്ടുള്ള നാല് കുങ്കിയാനകളെ ഉപയോഗിച്ച് ദൗത്യം പൂർത്തിയാക്കും. ആന ദൗത്യത്തിന്റെ ഭാഗമായി രണ്ട് ആർ ആർ ടി സംഘത്തെ കൂടി വയനാട്ടിൽ നിയോഗിക്കും.

 

 

Operation Belur Makana: Efforts continue in Wayanad to capture the killer elephant