belur-makhana-2

 

ആറാം ദിവസത്തിലേക്ക് കടന്ന് വയനാട്ടിലെ മിഷൻ ബേലൂർ മഖ്ന. ഇന്നലെ രാത്രി കർണാടക വനാതിർത്തി വിട്ട് വയനാടിന്റെ ഭാഗമായ കാട്ടിലേക്ക് ആന കൂടുതൽ കടന്നു വന്നതാണ് വനം വകുപ്പ് കണ്ടെത്തിയത്. തോൽപ്പെട്ടി വനമേഖലക്കടുത്തുള്ള ആലത്തൂർ, പനവല്ലി ഭാഗങ്ങളിലേക്കാണ് ആന നീങ്ങിയിട്ടുള്ളത്. അതിനാൽ ദൗത്യം  അല്‍പംകൂടി സൗകര്യപ്രദം ആകും എന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. രാവിലെ സിഗ്നല്‍ ലഭിച്ചത് മാനിവയല്‍ വനത്തില്‍നിന്നാണ്. 

 

എന്നാൽ, ആനക്കൊപ്പം ഉണ്ടായിരുന്ന മോഴയാന വെല്ലുവിളി സൃഷ്ടിച്ചാൽ ഇന്നും ദൗത്യം പരാജയപ്പെടാനാണ് സാധ്യത. അതേസമയം, പടമലയിൽ ഇന്നലെ കണ്ട കടുവക്കായി വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ല. രാത്രിയും പകലും  കൂടുതൽ വാച്ചർമാരെ നിരീക്ഷണത്തിനായി പടമലയിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുണ്ട്

 

Mission belur makhana day six update