puthupally-sadhu

TOPICS COVERED

പേരുപോലെ തന്നെ സാധുവാണ് സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ നാട്ടാന പുതുപ്പള്ളി സാധു. ആരോടുമില്ല ശത്രുത. ആള്‍ക്കുട്ടംകണ്ടാലും മുന്‍പെന്നും പകച്ചിരുന്നല്ല.നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. പിണങ്ങി കാടുകയറിയെങ്കിലും  മടങ്ങിയെത്തുമെന്ന്  അവനെ അറിയാവുന്നവര്‍ക്കെല്ലാം ഉറപ്പായിരുന്നു. ആ ഉറപ്പ് അസ്ഥാനത്തായില്ല. പ്രിയപ്പെട്ടവരുടെ ആങ്കകള്‍  അകറ്റി  ഒരു രാത്രി നീണ്ട വനവാസത്തിനുശേഷം തലയുയർത്തി  കൊമ്പൻ മടങ്ങിയെത്തി. 

 

കാട്ടാനയായി സിനിമായിലഭിനയിക്കാൻ കോതമംഗലത്തെത്തിച്ചതായിരുന്നു സാധുവിനെ.  ഷൂട്ടിങ്ങിനായെത്തിച്ച മണികണ്ഠന്‍റെ കുത്തേറ്റ് വിരണ്ടാണ് സാധു കാടുകയറിയത്. ഉള്‍ക്കാട്ടിലേക്ക് പോയ സാധുവിനെ കണ്ടെത്താന്‍ ആനപ്രേമികളും വനംവകുപ്പും ഒരുമിച്ചാണ് തിരച്ചില്‍ നടത്തിയത്. മുന്‍പരിചയമല്ലാത്തൊരു ദൗത്യം. ഒടുവില്‍ ഉള്‍ക്കാട്ടില്‍ നിന്നാണ് ആനയെ കണ്ടെത്തിയത് . നിരന്തരം കാട്ടാനയെ തുരത്തുന്ന വനംവകുപ്പിന് നാട്ടാനയെ തിരികെയെത്തിക്കാനായത് വേറിട്ട അനുഭവമായി.

Also Read: സിപിഎമ്മിന് മൃദു ഹിന്ദുത്വ ലൈന്‍; വിമര്‍ശിച്ച് കാന്തപുരം എ.പി. സുന്നി യുവജനവിഭാഗം

പേരിലെ സാധു പോലെ തന്നെ ശാന്തനാണ് കൊമ്പൻ. പുതുപ്പള്ളി പാപ്പാലപറമ്പിൽ കുടുംബത്തിലേക്ക് 26 വർഷം മുൻപാണ് സാധുവെത്തിയത്. ഒട്ടേറെ  സിനിമകളുടെ ഭാഗമായ കൊമ്പൻ ആന പ്രേമികളുടെയും മനം കവർന്നു. നാട്ടിലെ  കൊമ്പനെ കാണാൻ പുതുപ്പള്ളിക്കാർ കാത്തിരിക്കുകയാണ്.

ENGLISH SUMMARY:

Puthuppally Sadhu, an elephant, lived up to his name by being gentle during film shoots. Despite being a tusker, he showed no aggression towards the crowd and was beloved by the locals. Even after wandering into the forest, they firmly believed he would return.