ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ ഇനി 'എച്ച്' ഇല്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തി. കാല്‍പാദം കൊണ്ട് ഗിയര്‍ മാറ്റാവുന്ന 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനത്തില്‍ മാത്രമേ ടെസ്റ്റ് നടത്താവൂ. പ്രതിദിനം ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം മുപ്പതായി നിജപ്പെടുത്തി. മേയ് 1 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.  

ആംഗുലര്‍, റിവേര്‍സ് പാരലല്‍ പാര്‍ക്കിങ്ങുകള്‍. കയറ്റിറക്കങ്ങള്‍, സിഗ് സാഗ് ഡ്രൈവിങ്. അകനെ നിങ്ങളിലെ ഡ്രൈവറെ പരീക്ഷിക്കാനുള്ളതെല്ലാം പരിഷ്കരിച്ച ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ ഗ്രൗണ്ട് ടെസ്റ്റിലിണ്ട്. ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറയം വോയിസ് ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും നിര്‍ബന്ധം. റോഡ് ടെസ്റ്റില്‍ മാറ്റങ്ങളില്ല. ഇരുചക്രവാഹനത്തിന്‍റെ ടെസ്റ്റില്‍, കൈകൊണ്ടിടുന്ന ഗിയര്‍ വണ്ടികള്‍ പാടില്ല. കാല്‍കൊണ്ട് ഗിയര്‍ മാറ്റാന്‍ കഴിയുന്ന 95 സിസിക്ക് മുകളിലുള്ള വാഹനം നിര്‍ബന്ധം.

ഇരുചക്രവാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിലല്ല വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്തണം. ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. പ്രതിദിനം ഒരു കേന്ദ്രത്തില്‍ ടെസ്റ്റ് എടുക്കാവുന്നവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 10 പേര്‍ പരാജയപ്പെട്ട അപേക്ഷകരും ഇരുപത് പേര്‍ പുതിയ അപേക്ഷകരും ആയിരിക്കണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, മോട്ടോര്‍ മെക്കാനിക്ക് എന്നീ യോഗ്യതയുള്ളവരെ മാത്രമേ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കാവൂ.  

Revised driving test in the state from May 1