ബംഗാളിലെ മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ത്രിപുര വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സിംഹങ്ങളുടെ പേരിനെതിരെ വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. പേര് മാറ്റാൻ കോടതി നിർദേശിക്കുകയും ചെയ്തു. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുര ചീഫ് വൈൽഡ് ലൈഫ് വാർഡനായിരുന്നു. ഫെബ്രുരി 12 ന് സിംഹങ്ങളെ ത്രിപുരയിൽ നിന്ന് ബംഗാളിലേയ്ക്ക് കൈമാറിയിരുന്നു. ആ സമയത്ത് റജിസ്റ്ററിൽ മൃഗങ്ങളുടെ പേര് രേഖപ്പെടുത്തിയത് അഗർവാൾ ആയിരുന്നു. ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങൾക്ക് പേര് നൽകിയതെന്ന് ബംഗാൾ വനം വകുപ്പ് കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Suspension of officer who named lions Sita and Akbar