വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും ഇടുക്കിയിലും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ സി.പി.എമ്മില്‍ ആലോചന. പൊന്നാനിയില്‍ കെ.എസ് ഹംസയ്ക്കും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജിനും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടാകും. കഴിഞ്ഞ രണ്ടുതവണയും പൊതുസ്വതന്ത്രനായാണ് ജോയ്സ് മല്‍സരിച്ചത്.
അതേസമയം, സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. 15 സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രഖ്യാപിക്കുക. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമാകും. ഒരു മന്ത്രിയും മൂന്ന് എം.എല്‍.എമാരുമടക്കം കരുത്തരുടെ നിരയാണ് സി.പി.എം പട്ടികയിലുള്ളത്.
CPM may give party symbol to Joice George and KS Hamza