kk-rema-about-high-court-or

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുകയാണ് ലക്ഷ്യം. കൊലയ്ക്കുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഇതിനായി മേല്‍ക്കോടതിയിലേക്ക് പോകുമെന്നും രമ പറഞ്ഞു.

കേസിലെ  പ്രതികളുടെ ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. ആറുപേര്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ക്കും ഏഴാം പ്രതിക്കുമാണ് ഇരട്ടജീവപര്യന്തം. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി,  കെ.ഷിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷായിളവ് പാടില്ല. വിചാരണക്കോടതി  ഒഴിവാക്കിയ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. കൃഷ്ണനും ജ്യോതിബാബുവിനും പരോള്‍ വ്യവസ്ഥ ബാധകമല്ല. കെ.കെ.രമയ്ക്ക് 7.50 ലക്ഷം രൂപയും ടിപിയുടെ മകന്‍ അഭിനന്ദിന് അഞ്ചുലക്ഷം രൂപയും നല്‍കണം.

KK Rema about High Court order