cpm-stage-high-court-16

തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്‍റെ  സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് ജോയിന്‍റ് കൗണ്‍സിലിന്‍റെ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 

റോഡ് അടച്ചുള്ള സിപിഎം സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചു.  വഴിതടഞ്ഞുള്ള സി.പി.എം സമ്മേളന സ്റ്റേജില്‍ 16 നേതാക്കളെന്ന് പൊലീസ്. ഹൈക്കോടതിയില്‍ ഡി.ജി.പി നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരം. എം.വി.ഗോവിന്ദന്‍, എം.വിജയകുമാര്‍ തുടങ്ങി പേരുകള്‍ പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട്റോഡ് തടഞ്ഞുള്ള പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെടുകയും, സംഘടിപ്പിച്ച വർക്കെതിരെ കേസെടുക്കുകയും ചെയ്തു. സെക്രട്ടേറിയേറ്റിനു മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു. കോടതിയലക്ഷ്യ ഹർജി ബുധനാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. 

Google News Logo Follow Us on Google News

ENGLISH SUMMARY:

CPM conference to be held by blocking road: High Court warns of consequences