ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ മണ്ഡലം വച്ചുമാറിയത് ജനങ്ങളെ വിശ്വാസമില്ലാത്തതിനാലെന്ന് മലപ്പുറത്തെ ഇടതു സ്ഥാനാര്‍ഥി വി. വസീഫ്. മണ്ഡലത്തിനായി ഒന്നും ചെയ്യാത്തത് കൊണ്ടാണ് മണ്ഡലം മാറേണ്ടി വന്നതെന്നും വസീഫ് മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എന്നാല്‍ പൊന്നാനിയിലേയും മലപ്പുറത്തേയും കാര്യം പാര്‍ട്ടി ചിന്തിച്ചെടുത്ത തീരുമാനമാണന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. അര നൂറ്റാണ്ടായി മല്‍സര രംഗത്തുളള തനിക്ക് ആദ്യമായാണ് സ്വന്തം മണ്ഡലത്തില്‍ വോട്ട് ചോദിക്കാന്‍ അവസരം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Loksabha election 2024; V. Vaseef and ET on constituency swapping