ksrtc-accident-0803

കോട്ടയം എംസി റോഡിൽ കുറവിലങ്ങാട് കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് തലകീഴായ് മറിഞ്ഞ് 37 പേർക്ക് പരുക്ക്. ബസ് യാത്രക്കാരായ 35 പേരെ കോട്ടയം മെഡിക്കൽ കോളജിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു. ഇവരുടെ പരുക്ക് ഗുരുതരല്ല. എന്നാൽ കാർ യാത്രക്കാരായ രണ്ടു പേർക്ക് സാരമായി പരുക്കേറ്റു. ഇരുവരും തെള്ളകത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. മൂന്നാറിലേക്ക് പോയ തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ഏറെ ശ്രമപ്പെട്ടാണ് ബസ് നീക്കിയത്.

KSRTC Bus accident Kottayam