മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ പരാക്രമം. പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ നയമക്കടിന് സമീപത്ത് വച്ച് രാവിലെ നാലരയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറാണ് ആന തകര്‍ത്തത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. സഞ്ചാരികൾ ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. ആര്‍ആര്‍ടി സംഘം പടയപ്പയെ വനത്തിലേക്ക് തുരത്തി. മേഖലയിൽ വനംവകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്
Wild elephant Padayappa destroys travelers car in Munnar