സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴില്‍ നിന്ന് ഒമ്പത് ശതമാനമായി വര്‍ധിപ്പിച്ചു. വിരമിച്ചവരുടെ ക്ഷാമാശ്വാസവും ഇതേ നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കോളജ് അധ്യാപകര്‍ക്ക് 17ല്‍ നിന്ന് 31 ശതമാനമായും ജുഡീഷ്യല്‍ ഓഫീസര്‍മാരുടേത് 38ല്‍ നിന്ന് 46 ശതമാനമായും ഉയര്‍ത്തി.

ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ് ഉള്‍പ്പടെ കേന്ദ്ര സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത 42ല്‍ നിന്ന് 46 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ആറ് ഗഡു ക്ഷാമബത്ത കുടിശിക കിടക്കുമ്പോഴാണ് ഇപ്പോഴത്തെ തീരുമാനം. ഏപ്രിലില്‍ ക്ഷാമബത്തയുടെ ഒരു ഗഡു നല്‍കുമെന്നായിരുന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ശമ്പളം പോലും സമയത്ത് നല്‍കാനാവാത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അഭ്യാസമാണ് നടത്തിയതെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആരോപിച്ചു

 

DA hike for govt employyes and teachers