സപ്ലൈകോ, മാവേലി സ്റ്റോറുകൾ വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന കെ റൈസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. കേന്ദ്രസർക്കാർ വിതരണം ചെയ്ത ഭാരത് അരിക്ക് ബദൽ അല്ല കെ റൈസ് എന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമന്യൂസിനോട് പറഞ്ഞു. സപ്ലൈകോ വഴി നിലവിൽ ലഭിക്കുന്ന പത്തുകിലോ സബ്സിഡി അരിയുടെ ഭാഗമായിട്ടാണ് ഗുണമേന്മയുള്ള കെ.റൈസ് വിതരണം ചെയ്യുന്നതെന്നും മന്ത്രി. വിതരണം ചെയ്യുന്നത് മട്ട, ജയ അരി, കവറിലുള്ളത് സപ്ലൈകോ പരസ്യം മാത്രാണ്. കവറില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രമില്ലെന്നും മന്ത്രി പറഞ്ഞു.
Minister GR Anil on K Rice