പ്രതിസന്ധികൾക്കിടയിലും ക്രിസ്മസ് ഫെയറുമായി സപ്ലൈകോ. സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ അവസരം. ഈ മാസം 30 വരെയാണ് ക്രിസ്മസ് ഫെയർ.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവുണ്ട്. പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 150 ലധികം ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുക. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 30വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10%വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ചന്തയിൽ ഇന്നലെ മുതൽ തിരക്കേറി. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്തത്. രാവിലെ 10 മുതൽ വൈകിട്ട് എട്ടു മണി വരെയാണ് ഫെയർ.