election-commission
  • കമ്പനി ബോണ്ട് വാങ്ങിയത് 2019 ഏപ്രില്‍ 18ന്
  • ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും അക്കൗണ്ടുകളില്‍ പണമെത്തി
  • ഏറ്റവുമധികം പണം നല്‍കിയത് ഫ്യൂച്ചര്‍ ഗെയിമിങ്ങ് ആന്‍റ് ഹോട്ടല്‍ സര്‍വീസസ്

തിരഞ്ഞെടുപ്പ് കടപ്പത്രം വാങ്ങിയ കമ്പനികളുടെ പട്ടികയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കമ്പനിയുമുണ്ടെന്ന് ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ്. 2019 ഏപ്രില്‍ 18നാണ് ഹബ് പവര്‍ കമ്പനി ബോണ്ട് വാങ്ങിയത്. ഇതേ ദിവസം ബി.ജെ.പി, കോണ്‍ഗ്രസ് അക്കൗണ്ടുകളില്‍ പണം എത്തിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം കമ്പനി സംഭാവന നല്‍കിയെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തി. അതേസമയം പട്ടികയില്‍ സുതാര്യതയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

 

പട്ടികയില്‍ ഏറ്റവുമധികം തുക നല്‍കിയിരിക്കുന്നത് ഫ്യൂച്ചര്‍ ഗെയിമിങ്ങ് ആന്‍റ് ഹോട്ടല്‍ സര്‍വീസസ് ആണ്. 1368  കോടി. വാക്സീന്‍ കമ്പനിയായ ഭാരത് ബയോടെക്കും പണം നല്‍കിയിട്ടുണ്ട്. ആദായനികുതി വകുപ്പ് നടപടി നേരിട്ട മേഘ എന്‍ജിനീയറിങ് വര്‍ക്കസ് 980 കോടി സംഭാവന നല്‍കി. നിരവധി ഖനി കമ്പനികളും പണം നല്‍കിയിട്ടുണ്ട് . ഗ്രാസിം ഇന്‍ഡസ്ട്രീസ്, ലക്ഷ്മി മിത്തല്‍, പിവിആര്‍ എന്നീ കമ്പനികളും ഏറ്റവുമധികം തുക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.  എന്നാല്‍  അദാനിയും റിലയന്‍സും  ആ പേരുകളില്‍ ബോണ്ട് വാങ്ങിയതായി ലിസ്റ്റില്‍ ഇല്ല.  426 പേജുള്ള രാഷ്ട്രീപാര്‍ട്ടികളുടെ പട്ടികിയില്‍ ഏറ്റവുമധികം ബോണ്ട് കൈപ്പറ്റിയിരിക്കുന്ന ബിജെപിയാണ്. കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ  എന്നിവര്‍ ബോണ്ടുവഴി പണം കൈപ്പറ്റി. 

 

2018 ൽ ആരംഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ 2019 മാർച്ച് മുതൽ 2024 ജനുവരി വരെയുള്ള കണക്കാണ് എസ്.ബി.ഐ സമർപ്പിച്ചത്. ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പട്ടികയില്‍ 18,871 എന്‍ട്രികളാണുള്ളത്. എന്നാല്‍ ബോണ്ടുകള്‍ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ 20,421 എന്‍ട്രികളുമുണ്ട്. അതേസമയം, 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള 2500 കോടി രൂപയുടെ കണക്കും എസ്.ബി.ഐ സമര്‍പ്പിച്ചിട്ടില്ല. കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

 

Pakistan company  Hub Power in electoral bonds list, congress alleges discrepancy