• കേജ്​രിവാളിനെ ചോദ്യം ചെയ്യുന്നു
  • 'നിരന്തരം സമന്‍സ് അവഗണിച്ചു'
  • 'ബിആര്‍എസ് നേതാവ് കവിതയ്ക്ക് നല്‍കിയ 100 കോടി എഎപി കൈപ്പറ്റി'

ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസിലെ ബുദ്ധികേന്ദ്രം അരവിന്ദ് കേജ്​രിവാളെന്ന് ഇഡി. നയം തയ്യാറാക്കുന്ന ഗൂഢാലോചനയില്‍ കേജ്​രിവാള്‍ പങ്കെടുത്തെന്നും അന്വേഷണവുമായി നിസഹകരിക്കുകയാണെന്നും ഇഡി ആരോപിച്ചു. അരവിന്ദ് കേജ്‌രിവാളിനെ ഇഡി അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജ് ചോദ്യം ചെയ്യുകയാണ്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റുചെയ്തതും കപില്‍ രാജാണ്. ബി.ആര്‍.എസ് നേതാവ് കെ.കവിതയ്ക്കൊപ്പം കേജ്‌രിവാളിനെ ചോദ്യംചെയ്യുമെന്ന് ഇഡി വ്യക്തമാക്കി. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്‍കിയ 100 കോടി എഎപി കൈപ്പറ്റിയെന്നും ഇഡി ആരോപിക്കുന്നു.  അതേസമയം ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധിയുണ്ടായേക്കുമെന്ന് സൂചന. കേജ്​രിവാള്‍ രാജിവയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും ജയിലില്‍ ഇരുന്ന് ഭരണം നടത്താന്‍ ചട്ടം അനുവദിക്കുന്നില്ല. ഇതോടെ നിയമസാധുതകള്‍ പരിശോധിക്കുകയാണ് ലഫ്റ്റനന്‍റ് ഗവര്‍ണറും ആഭ്യന്തര മന്ത്രാലയവും. മുഖ്യമന്ത്രിയാണെങ്കിലും കേജരിവാളിന് നിലവില്‍ വകുപ്പുകളില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ഇന്നലെ രാത്രിയോടെയാണ് മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ഇ.ഡി സംഘം അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

 

Arvind Kejriwal is not cooperating with investigation alleges ED