kalamanadalam-mohini-27
  • ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ഈ അധ്യയന വര്‍ഷം മുതല്‍
  • ചരിത്രപരമായ തീരുമാനമെന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍
  • തികഞ്ഞ സന്തോഷമെന്ന് കലാമണ്ഡലം ക്ഷേമാവതി

കേരള കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കാന്‍ അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ്  തീരുമാനമെടുത്തത്. ഭരണസമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഈ അധ്യയന വര്‍ഷം തന്നെ ഇതിനുള്ള സൗകര്യമൊരുക്കും. ആര്‍.എല്‍.വി രാമകൃഷ്ന്‍റെ പേരില്‍ വിവാദങ്ങളുയര്‍ന്നതിന് പിന്നാലെയാണ് ഭരണസമിതി യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഭരണസമിതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് കലാമണ്ഡലം ക്ഷേമാവതി പ്രതികരിച്ചു. ചരിത്രപരമായ തീരുമാനമാണെന്നും കലാമണ്ഡലം ഭരണസമിതിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. ജീവിതം കൊണ്ടു തന്നെ കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Kerala Kalamandalam approves entry for male students in Mohiniyattam